Aidson Shelf

Muhibbunur


~ Suruma Latheef Alanalur

ഇശൽ - മുഹിബ്ബു നൂർ

ഉരത്തു കഥയിത് ജബലുനൂർ ചെരുവിലെ പരുത്ത മരക്കൊമ്പിൽ കുറുകിടും പിറാവുകൾ ഒഴിഞ്ഞ ഹിറക്കുള്ളിൽ കഴിഞ്ഞ് റസൂലുള്ളാ കൊഴിഞ്ഞു ദിനരാത്രം- ഒരുനാൾ ഉടയവൻ്റെമറാലെ അടുത്തെത്തി ജിബ് രീല് മൊഴിഞ്ഞു ആസൂക്തം - ഇഖ്റഅ ‌ മുഴക്കി അതിശക്തം: ...

വിറച്ചിടുന്നൽ അമീനന്നാ ധ്വനി കേട്ട്. തറച്ചു ഖൽബിലാവചനത്തിൻ പൊരുൾ മൊട്ട് വിടാത്ത ഭയമത് കെടാത്ത മനമാലെ അടുത്തു ബീടരിലെ - കാര്യം വിവരിച്ച ക്ഷണം തന്നെ ഖദീജാബി ഒരുക്കുന്നു മികച്ച സാന്ത്വനമേ- ഈമാൻ നിറച്ച പൊൻ മനമേ ......

പെരുത്ത ഖൊശിയാലാ പ്രിയതമ അടുത്തിട്ട് കരുത്ത് തളരല്ലെന്നുണർത്തുന്നു പുണർന്നിട്ട് പൊരുത്തമാണിത് ഒരുത്തൻ നിങ്ങളെ എടുത്തതാ നബിയായ് - അറിയൂ പുരോഹിതൻ വറക്കത്തെന്നവർ ചൊന്ന നിജമത് - പുലർന്നതാ പ്രിയരേ - എന്നുടെ പിരിശ പൂമലരേ ...:

പറക്കും കിളി വീണ്ടും കഥയത് തുടരുന്നേ പരക്കെ ഖുർആനിൻ വചനങ്ങളിറങ്ങുന്നേ പടച്ച റബ്ബിൻ്റെ ഉറച്ച കലാമുകൾ കുറിച്ച വരിയതിനെ- ആരും പതിവായിട്ടദബോടെ ബിരുത്തിയാൽ ഹറ്ഫിന് നിറച്ച് ഏറ്റീടുമേ - പുണ്യം. ഇരട്ടി കൊടുത്തിടുമേ....

Go Top