Aidson Shelf

Badaril Ninnu


~ Suruma Latheef Alanalur

ഇശൽ - ഏകിയേ
( ചേർന്തിട്ടരികർകൾ )

വാദീ ബദർപ്പതിയതിൽ ധർമം അധർമത്തെ വീറിൽ ഹറ്ബിട്ട ചരിതമൊന്നേ- അന്ന് വള്ളൽ നബി അരികോരു മടുത്ത് കള്ളരാം കുഫ്റിൻ്റെ ഹുങ്കത് തീർത്ത് തുള്ളിയ ലഈനവൻ ഭയന്നോടി മടുത്ത് വാനർ മലാഇക്കും ഇറങ്ങീടുന്നേ ..........

നാഥൻ തിരുദീനെ എതിർത്തിടാൻ അബു ജഹൽ നാനാവിധ സൈന്യം ഒരുക്കത്താലെ - മുന്നിൽ നർത്തന കുതുഹുലകലകളതൊത്ത് മർദ്ദകരുത്ത്ബത്തും ശൈബത്തു മടുത്ത് ദുർനടപടികളതനവധി പെരുത്ത് നൻമക്കെതിരിലായ് ഒരുങ്ങീടുന്നേ........

ദൂതർ തിരുമുത്തിൻ അണി എണ്ണം കുറവാണേ ദീനിൻ ഒളി ഖൽബിൽ നിറഞ്ഞോരാണേ - ഏറ്റം ദിക്ക്റുകൾ ഉരുവിട്ട് നിരന്തരം ചുണ്ടിൽ തക്ബീറിൻ ധ്വനി മന്ത്രം ഉയരുന്നു റങ്കിൽ തഖ് വ തൻ പടച്ചട്ട ധരിച്ചവർ ചൊങ്കിൽ ദീരർ അലി ഹംസ ഉശിരരുണ്ടേ ..........

നാദം മുഴക്കും വൻ പട അന്ന് എതിരിടാൻ നല്ലോർ പതിമൂന്നും വെറും മുന്നൂറും -- സൈന്യം നായകർ റസൂലിൻ്റെ അണിയായി നിരന്ന് ആയുധ ബലമില്ലാ അഹദിലായിരന്ന് മായകളെതുമില്ലാതടരാടി അന്ന്.... നീളെ വിജയത്തിൻ കൊടി പാറിച്ചേ...

Go Top